ലിനുവിന്റെ കുടുംബത്തിന് വീട് നിർമിച്ചു നൽകാൻ മോഹൻലാൽ; അഞ്ച് ലക്ഷം രൂപ സഹായവുമായി ജയസൂര്യ

പ്രളയ രക്ഷാപ്രവർത്തനത്തിനിടെ വെള്ളക്കെട്ടിൽ വീണു മരിച്ച കോഴിക്കോട് ചെറുവണ്ണൂർ സ്വദേശി ലിനുവിന്റെ കുടുംബത്തിന് നടൻ മോഹൻലാൽ ചെയർമാനായിട്ടുള്ള വിശ്വശാന്തി ഫൗണ്ടേഷൻ വീട് നിർമിച്ച് നൽകും. ഫൗണ്ടേഷൻ പ്രതിനിധിയായി എത്തിയ മേജർ രവി ലിനുവിന്റെ വീട് സന്ദർശിച്ച് അടിയന്തര ധനസഹായമായി ഒരു ലക്ഷം രൂപ ലിനുവിന്റെ അമ്മക്ക് നൽകി. ലിനുവിന്റെ കടം വീട്ടാനുള്ള സഹായവും വിശ്വശാന്തി ഫൗണ്ടേഷൻ നൽകുമെന്ന് മേജർ രവി അറിയിച്ചു.

നേരത്തെ ലിനുവിന്റെ കുടുംബത്തിന് നടൻ ജയസൂര്യ അഞ്ച് ലക്ഷം രൂപ നൽകുമെന്ന് അറിയിച്ചിരുന്നു. ലിനുവിന്റെ അമ്മയെ ഫോണിൽ വിളിച്ച് ജയസൂര്യ ആശ്വസിപ്പിക്കുകയും ചെയ്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *