ഇസ്രത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ മോദിയെ രക്ഷിച്ചതിന്റെ പ്രത്യുപകാരമാണ് ബെഹ്‌റയുടെ ഡിജിപി പദവി; ഗുരുതര ആരോപണവുമായി മുല്ലപ്പള്ളി

  • 9
    Shares

ഡിജിപി ലോക്‌നാഥ് ബെഹ്‌റക്കെതിരെ വലിയ ആരോപണവുമായി കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. എൻ ഐ എ ഉദ്യോഗസ്ഥനായിരിക്കുന്ന സമയത്ത് ഇസ്രത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ മോദിയെയും അമിത് ഷായെയും രക്ഷിച്ചതിന്റെ പ്രത്യുപകാരമാണ് ബെഹ്‌റക്ക് ലഭിച്ച ഡിജിപി പദവിയെന്ന് മുല്ലപ്പള്ളി ആരോപിച്ചു

യൂത്ത് ലീഗിന്റെ പരിപാടിയിൽ വടകരയിൽ വെച്ചാണ് മുല്ലപ്പള്ളിയുടെ ആരോപണം. മോദിയെയും അമിത് ഷായെയും വെള്ള പൂശി ബെഹ്‌റ റിപ്പോർട്ട് നൽകുകയായിരുന്നു. താൻ ആഭ്യന്തര സഹമന്ത്രിയായിരുന്ന കാലത്ത് ഈ ഫയലുകൾ കണ്ടിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു

ബെഹ്‌റ അന്ന് നൽകിയ റിപ്പോർട്ട് തങ്ങളെ അത്ഭുതപ്പെടുത്തി. എന്നാൽ ഇതിന്റെ പ്രത്യുപകാരമായി അദ്ദേഹത്തെ ഡിജിപിയാക്കി. പിണറായി അധികാരമേറ്റയുടനെ ആദ്യ ഫയലായി ഇത് മോദി ഒപ്പിട്ട് വാങ്ങുകയായിരുന്നു. മോദിക്കും പിണറായിക്കും ഇടയിലുള്ള പാലമാണ് ബെഹ്‌റയെന്നും മുല്ലപ്പള്ളി പറഞ്ഞു


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *