20 മണ്ഡലങ്ങളിലേക്കുമുള്ള എൽഡിഎഫ് സ്ഥാനാർഥികളെ തീരുമാനിച്ചു; പ്രഖ്യാപനം നാളെ

Loading...
  • 31
    Shares

സംസ്ഥാനത്തെ ഇരുപത് ലോക്‌സഭാ മണ്ഡലങ്ങളിലേക്കും എൽഡിഎഫ് സ്ഥാനാർഥികളെ തീരുമാനിച്ചു. ഇന്ന് ചേർന്ന ഇടതുമുന്നണി യോഗമാണ് സ്ഥാനാർഥി പട്ടികയ്ക്ക് അംഗീകാരം നൽകിയത്. നാളെ സിപിഎം പോളിറ്റ് ബ്യൂറോയ്ക്ക് സ്ഥാനാർഥി പട്ടിക കൈമാറിയ ശേഷമായിരിക്കും പ്രഖ്യാപനം.

പതിനാറ് സീറ്റുകളിൽ സിപിഎമ്മും നാല് സീറ്റുകളിൽ സിപിഐയും മത്സരിക്കും. സീറ്റ് നൽകാത്തതിൽ ജെഡിഎസും എൽജെഡിയും പ്രതിഷേധം രേഖപ്പെടുത്തി. ഇരുപാർട്ടികളും തങ്ങളുടെ അതൃപ്തി യോഗത്തിൽ രേഖപ്പെടുത്തി.

പി കരുണാകരൻ ഒഴികെ സിപിഎമ്മിന്റെ സിറ്റിംഗ് എംപിമാരെല്ലാം മത്സരരംഗത്തുണ്ട്. പൊന്നാനിയിൽ പി വി അൻവർ മത്സരിക്കുമെന്നാണ് അറിയുന്നത്. പത്തനംതിട്ടയിൽ വീണ ജോർജ്, കോഴിക്കോട് എ പ്രദീപ്കുമാർ, ആലപ്പുഴയിൽ എഎം ആരിഫ് എന്നിവർ മത്സരിക്കും. ഇതോടെ നാല് എംഎൽഎമാരാണ് ലോക്‌സഭയിലേക്ക് മത്സരിക്കാനുണ്ടാകുക.

കോട്ടയത്ത് സിപിഎം ജില്ലാ സെക്രട്ടറി വി എൻ വാസവനും വടകരയിൽ പി ജയരാജനും എറണാകുളത്ത് പി രാജീവും മത്സരിക്കും. സിപിഐയിൽ മാവേലിക്കരയിൽ ചിറ്റയം ഗോപകുമാറും തിരുവനന്തപുരത്ത് സി ദിവാകരനും തൃശ്ശൂരിൽ രാജാജി മാത്യു തോമസും വയനാട് പി പി സുനീറും മത്സരിക്കും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *