കോൺഗ്രസിന്റെ സീറ്റുകൾ ഘടകകക്ഷികൾക്ക് നൽകേണ്ടതില്ലെന്ന് രാഹുൽ; സ്ഥാനാർഥി പട്ടിക നാളെ തയ്യാറാകും

  • 20
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോൺഗ്രസ് സ്ഥാനാർഥി പട്ടിക നാളെ പ്രഖ്യാപിച്ചേക്കും. ഡൽഹിയിൽ സ്ഥാനാർഥികളെ കണ്ടെത്താൻ നിർണായക യോഗം ചേരുകയാണ്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിലാണ് യോഗം ചേരുന്നത്.

ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നീ നേതാക്കൾ മത്സരിക്കാനില്ലെന്ന കാര്യം കോൺഗ്രസ് അധ്യക്ഷനെ അറിയിച്ചതായാണ് വിവരം. വടകര, വയനാട്, എറണാകുളം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, ആറ്റിങ്ങൾ മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ കുറിച്ചാണ് ഇപ്പോഴും അവ്യക്തതയുള്ളത്.

കെ സി വേണുഗോപാൽ മത്സരിക്കില്ലെന്ന് അറിയിച്ചതോടെ ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാനെയും അടൂർ പ്രകാശിനെയുമാണ് പരിഗണിക്കുന്നത്. എറണാകുളത്ത് കെ വി തോമസിനെ വീണ്ടും മത്സരിപ്പിക്കണോയെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.

കോൺഗ്രസിന്റെ സീറ്റുകൾ മറ്റാർക്കും വിട്ടു കൊടുക്കേണ്ടെന്ന ഉറച്ച നിലപാടിലാണ് രാഹുൽ ഗാന്ധി. ഇതേ തുടർന്ന് ഇടുക്കിയിൽ പിജെ ജോസഫിനെ സ്ഥാനാർഥിയാക്കാനുള്ള ശ്രമം നടക്കില്ല.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *