തിരുവനന്തപുരത്ത് കൈപ്പത്തിക്ക് കുത്തുമ്പോൾ തെളിയുന്നത് താമര; വോട്ടെടുപ്പ് നിർത്തിവെച്ചു

തിരുവനന്തപുരം ചൊവ്വരയിൽ വോട്ടിംഗ് മെഷീനിൽ തകരാറിനെ തുടർന്ന് വോട്ടെടുപ്പ് നിർത്തിവെച്ചു. ചൊവ്വരയിലെ 151ാം ബൂത്ത് പ്രവർത്തിക്കുന്ന മാധവ വിലാസം സ്‌കൂളിലാണ് സംഭവം. കൈപ്പത്തിയിൽ പോൾ ചെയ്യുമ്പോൾ ചുവന്ന ലൈറ്റ് തെളിയുന്നത് താമര ചിഹ്നത്തിലാണെന്ന് വോട്ടർമാർ പരാതി പറഞ്ഞു. 76 വോട്ടുകളോളം ഇതിനകം ചെയ്തുകഴിഞ്ഞിരുന്നു

യുഡിഎഫ് പ്രവർത്തകർ പ്രതിഷേധിച്ചതിനെ തുടർന്ന് പോളിംഗ് നിർത്തിവെച്ചു. പരിശോധിച്ചപ്പോൾ പരാതിയിൽ കഴമ്പുണ്ടെന്ന് വ്യക്തമാകുകയും ചെയ്തു. തുടർന്ന് പുതിയ മെഷീൻ കൊണ്ടുവന്ന് പോളിംഗ് പുനരാരംഭിച്ചു. രേഖപ്പെടുത്തിയ 76 വോട്ടുകളുടെയും വിവിപാറ്റ് പരിശോധിക്കണമെന്ന് എൽ ഡി എഫ്, യുഡിഎഫ് പ്രവർത്തകർ ആവശ്യപ്പെട്ടു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *