ബിജെപിയിൽ കലഹം തുടരുന്നു; സ്ഥാനാർഥി പട്ടികയിൽ ഇതുവരെ തീരുമാനമായില്ല

  • 20
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള സ്ഥാനാർഥികളെ നിർണയിക്കാനാകാതെ ബിജെപി. നിർണായക കോർ കമ്മിറ്റി യോഗം കോട്ടയത്ത് ചേരുകയാണ്. രണ്ട് സീറ്റിലൊഴികെ മറ്റ് പതിനെട്ട് മണ്ഡലങ്ങളിലും സ്ഥാനാർഥിയെ ഉറപ്പിക്കാൻ ബിജെപിക്ക് സാധിച്ചിട്ടില്ല.

തിരുവനന്തപുരത്തും കോട്ടയത്തുമാണ് നിലവിൽ സ്ഥാനാർഥി നിർണയം പൂർത്തിയായത്. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനും കോട്ടയത്ത് പി സി തോമസും മത്സരിക്കുമെന്ന് ഏതാണ്ടുറപ്പായി. പത്തനംതിട്ട, തൃശ്ശൂർ മണ്ഡലങ്ങളിലാണ് തർക്കം നടക്കുന്നത്.

ശ്രീധരൻ പിള്ളക്ക് പത്തനംതിട്ടയിൽ മത്സരിക്കണമെന്നാണ് ആഗ്രഹം. അതേസമയം തുഷാർ മത്സരിക്കണമെന്നാണ് എൻ ഡി എ തീരുമാനമെങ്കിൽ തൃശ്ശൂർ തുഷാറിന് നൽകേണ്ടി വരും. തൃശ്ശൂരിൽ കണ്ടുവെച്ചിരിക്കുന്ന കെ സുരേന്ദ്രനെ പത്തനംതിട്ടയിലേക്കും മാറ്റേണ്ടി വരും.

പാലക്കാട് ശോഭാ സുരേന്ദ്രന്റെയും കോഴിക്കോട് എംടി രമേശിന്റെയും പേരുകളാണ് പറഞ്ഞു കേൾക്കുന്നത്. കാസർകോട് പി കെ കൃഷ്ണദാസ് സ്ഥാനാർഥിയായേക്കും. പന്തളം കുടുംബം പ്രതിസന്ധി ശശി വർമയെ മത്സരിപ്പിക്കണമെന്നും ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *