ലോക്സഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസ് സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോൺഗ്രസ് സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും. സ്ഥാനാർഥി നിർണയത്തിനായി ഇന്നലെ രാത്രി വൈകിയും നേതാക്കൾ യോഗം ചേർന്നിരുന്നു.
ഹൈക്കമാൻഡ് സമ്മർദമില്ലെങ്കിൽ ഉമ്മൻ ചാണ്ടി, കെ സി വേണുഗോപാൽ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ സ്ഥാനാർഥികളാകില്ല. ഇക്കാര്യത്തിൽ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി അന്തിമ തീരുമാനമെടുക്കും. സിറ്റിംഗ് എംപിമാർ മത്സരിക്കുന്ന കാര്യത്തിലും ഇന്ന് തീരുമാനമാകും.
പത്തനംതിട്ടയിൽ ആന്റോ ആന്റണിയോ ഉമ്മൻ ചാണ്ടിയോ സ്ഥാനാർഥിയാകും. ആലപ്പുഴയിൽ കെ സി വേണുഗോപാൽ വന്നില്ലെങ്കിൽ അടൂർ പ്രകാശ്, ഷാനിമോൾ ഉസ്മാൻ എന്നിവരെയാണ് പരിഗണിക്കുന്നത്. വടകരയിൽ മുല്ലപ്പള്ളി മത്സരിക്കണമെന്ന ആവശ്യം ശക്തമാണ്.