കോൺഗ്രസിൽ കലാപം: സ്ഥാനാർഥിയായി വയസ്സനും വരത്തനും വേണ്ടെന്ന് തൃശ്ശൂരിൽ പോസ്റ്ററുകൾ

  • 44
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി ചർച്ചകൾ പുരോഗമിക്കുന്നതിനിടെ കോൺഗ്രസിൽ കലാപക്കൊടി ഉയരുന്നു. തൃശ്ശൂർ ഡിസിസി ഓഫീസിന് മുന്നിൽ വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. പാർലമെന്റ് സീറ്റിൽ വയസ്സനും വരത്തനും വേണ്ടെന്നാണ് പോസ്റ്ററുകളിൽ പറയുന്നത്. സേവ് കോൺഗ്രസ് ഐയുടെ പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഡിസിസി ഓഫീസിന് മുന്നിൽ കൂടാതെ നഗരത്തിന്റെ പല ഭാഗങ്ങളിലും സമാനമായ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ കുറച്ച് കാലങ്ങളായി തൃശ്ശൂരിന് പുറത്തുനിന്നുള്ള പ്രായമുള്ള സ്ഥാനാർഥികളെയാണ് മണ്ഡലത്തിൽ കോൺഗ്രസ് നിർത്തുന്നത്. ഇതാണ് പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. പോസ്റ്ററുകൾ നേതാക്കളുടെ നിർദേശപ്രകാരം പ്രവർത്തകർ കീറി കളഞ്ഞിട്ടുണ്ട്



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *