ആദ്യ ഫലസൂചനകൾ രാവിലെ 9 മണിയോടെ, വോട്ടെണ്ണൽ പൂർത്തിയാകാൻ 10 മണിക്കൂർ; ചങ്കിടിപ്പോടെ മുന്നണികൾ

Loading...

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രം. നാളെ രാവിലെ എട്ട് മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും. ഒമ്പത് മണിയോടെ ആദ്യ ഫല സൂചനകൾ വന്നുതുടങ്ങും. ഉച്ചയോടെ തന്നെ ഏകദേശം ഫലമറിയാം. എങ്കിലും വൈകുന്നേരം ആറ് മണിയോടെയാകും ഔദ്യോഗിക ഫലപ്രഖ്യാപനം ഉണ്ടാകുക

പത്ത് മണിക്കൂറാണ് ഒരു നിയമസഭാ മണ്ഡലത്തിലെ വോട്ടെണ്ണാനുള്ള പരമാവധി സമയം. ഒരു മണ്ഡലത്തിലെ അഞ്ച് ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകൾ എണ്ണുന്നതിനാലാണ് ഇത്രയും സമയമെടുക്കുന്നത്. സാധാരണ ഫലപ്രഖ്യാപനത്തിന് നാല് മുതൽ ആറ് മണിക്കൂർ വരെയാണ് വേണ്ടി വന്നിരുന്നത്.

23 കൗണ്ടിംഗ് ലൊക്കേഷനുകളിലായി 140 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത്. രാവിലെ എട്ട് മണിവരെ ലഭിക്കുന്ന എല്ലാ തപാൽ വോട്ടുകളും ആദ്യമെണ്ണും. ഒരു നിയമസഭാ മണ്ഡലത്തിലും പതിനാല് കൗണ്ടിംഗ് ടേബിളുകൾ സജ്ജീകരിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ മുതൽ സ്‌ട്രോംഗ് റൂമിൽ നിന്നും വോട്ടിംഗ് യന്ത്രങ്ങൾ ഹാളിലേക്ക് മാറ്റും.

2640 പോലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷക്കായി വിന്യസിച്ചിരിക്കുന്നത്. കേന്ദ്ര സായുധ സേനയിൽ നിന്ന് 1344 പോലീസുദ്യോഗസ്ഥരും സുരക്ഷക്കായി ഉണ്ടാകും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *