സംസ്ഥാനത്തെ 140 മണ്ഡലങ്ങളിൽ 123 എണ്ണവും യുഡിഎഫിനൊപ്പം നിന്നു; എൽ ഡി എഫ് മുന്നിലെത്തിയത് 16 എണ്ണത്തിൽ മാത്രം

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ഒരിക്കലും പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് ഇടതുമുന്നണിക്ക് ലഭിച്ചത്. സംസ്ഥാനത്തെ 20 ലോക്‌സഭാ മണ്ഡലങ്ങളിൽ 19 എണ്ണവും യുഡിഎഫ് തൂത്തുവാരി. നിയമസഭാ മണ്ഡലങ്ങളുടെ കണക്ക് എടുത്ത് പരിശോധിച്ചാൽ 123 എണ്ണവും യുഡിഎഫിനൊപ്പം നിന്നു.

16 നിയമസഭാ മണ്ഡലങ്ങളിൽ മാത്രമാണ് എൽ ഡി എഫിന് മുന്നിലെത്താൻ സാധിച്ചത്. എൻ ഡി എ നേമം മണ്ഡലത്തിൽ മാത്രം മുന്നിലെത്തി. കാസർകോട്, മഞ്ചേശ്വരം, തൃശ്ശൂർ, അടൂർ, കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം മണ്ഡലങ്ങളിൽ ബിജെപിക്ക് രണ്ടാം സ്ഥാനത്ത് എത്താനായി.

കാസർകോടെ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ നാലിലും സതീഷ് ചന്ദ്രൻ മുന്നിലെത്തിയിരുന്നു. എന്നാൽ മഞ്ചേരശ്വരത്തും കാസർകോടും മൂന്നാം സ്ഥാനത്തേക്ക് പോയതോടെ വിജയം അകന്നു നിന്നു. കണ്ണൂരിലാകാട്ടെ പി കെ ശ്രീമതിക്ക് ധർമടവും മട്ടന്നൂരിലും മാത്രമാണ് മുന്നിലെത്താനായത്.

സംസ്ഥാനത്ത് ആകെ ഒരു സീറ്റിലൊതുങ്ങേണ്ട അവസ്ഥയാണ് എൽ ഡി എഫിന്. യുഡിഎഫ് അനുകൂല കാറ്റ് വീശിയപ്പോഴും ആലപ്പുഴ മണ്ഡലം തിരിച്ചുപിടിക്കാൻ എ എം ആരിഫിന് സാധിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *