ഇടതു കോട്ടകൾ തകർന്നു: കാസർകോടും ആലത്തൂരും പാലക്കാടും കൈവിട്ടു; യുഡിഎഫ് സ്ഥാനാർഥികൾ വമ്പൻ ഭൂരിപക്ഷത്തിലേക്ക്

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുപക്ഷം പാടേ തകരുന്ന കാഴ്ചയാണ് കാണുന്നത്. ആകെയുള്ള 20 സീറ്റിൽ 19 എണ്ണവും യുഡിഎഫ് ഉറപ്പിച്ചു കഴിഞ്ഞു. ഇടതു കോട്ടകൾ പോലും തകർന്നപ്പോൾ എൽ ഡി എഫ് കേവലം ഒരു സീറ്റിലേക്ക് ഒതുങ്ങുകയാണ്

ആലപ്പുഴ മാത്രമാണ് എൽ ഡി എഫ് മുന്നിട്ട് നിൽക്കുന്നത്. കാസർകോട് ഉണ്ണിത്താൻ 24918 വോട്ടുകളുടെ ഭൂരിപക്ഷം നിലനിർത്തുകയാണ്. വയനാട് രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം 2,92787 വോട്ടുകൾക്ക് മുന്നിലാണ്. കണ്ണൂരിൽ കെ സുധാകരൻ ലീഡ് നില 77829 ആയി ഉയർത്തി. കോഴിക്കോട് എം കെ രാഘവൻ 73,609 വോട്ടുകൾക്ക് മുന്നിലാണ്. വടകരയിൽ കെ മുരളീധരൻ 63703 വോട്ടുകൾക്ക് മുന്നിലാണ്

ഇടതുകോട്ടയായി അറിയപ്പെടുന്ന ആലത്തൂരിൽ രമ്യാ ഹരിദാസ് 158302 വോട്ടുകൾക്ക് രമ്യ മുന്നിലാണ്. പാലക്കാട് എം ബി രാജേഷ് 15817 വോട്ടുകൾക്ക് പിന്നിലാണ്. എറണാകുളത്ത് ഹൈബി ഈഡൻ 155,520 വോട്ടുകൾക്ക് മുന്നിലാണ്. ആലപ്പുഴയിൽ ആരിഫ് 12916 വോട്ടുകൾക്ക് മുന്നിലാണ്. ഇടുക്കിയിൽ ഡീൻ കുര്യാക്കോസ് 171050 വോട്ടുകൾക്ക് മുന്നിലാണ്.

പത്തനംതിട്ടയിൽ ആന്റോ ആൻണി 37947 വോട്ടുകൾക്ക് മുന്നിലാണ്. തിരുവനന്തപുരത്ത് ശശി തരൂർ 41126 വോട്ടുകൾക്ക് മുന്നിൽ. ആറ്റിങ്ങലിൽ അടൂർ പ്രകാശ് 25,604 വോട്ടുകൾക്ക് മുന്നിലാണ്. മാവേലിക്കരയിൽ കൊടിക്കുന്നേൽ സുരേഷ് 48371 വോട്ടുകൾക്ക് മുന്നിലാണ്. കോട്ടയത്ത് തോമസ് ചാഴിക്കാടൻ 88712 വോട്ടുകൾക്ക് മുന്നിൽ. കൊല്ലത്ത് എൻ കെ പ്രേമചന്ദ്രൻ 115422 വോട്ടുകൾക്ക് മുന്നിലാണ്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *