ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു: മലപ്പുറത്ത് പി കെ കുഞ്ഞാലികുട്ടി; പൊന്നാനിയിൽ ഇടി മുഹമ്മദ് ബഷീർ

Loading...
  • 46
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ലീഗിന് യുഡിഎഫ് നൽകിയ രണ്ട് സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. രണ്ട് സീറ്റിലും സിറ്റിംഗ് എംപിമാരെ തന്നെ സ്ഥാനാർഥികളാക്കാനാണ് ലീഗ് തീരുമാനിച്ചത്.

കോഴിക്കോട് ലീഗ് ഹൗസിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ഹൈദരലി തങ്ങളാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. മലപ്പുറം മണ്ഡലത്തിൽ പി കെ കുഞ്ഞാലിക്കുട്ടി മത്സരിക്കും. പൊന്നാനിയിൽ ഇടി മുഹമ്മദ് ബഷീറും മത്സരിക്കും.

യുഡിഎഫിനോട് മൂന്ന് സീറ്റ് ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ നിലവിലെ സാഹചര്യത്തിൽ കോൺഗ്രസ് കൂടുതൽ സീറ്റുകളിൽ മത്സരിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞ് വിട്ടുവീഴ്ചക്ക് തയ്യാറാകുകയായിരുന്നുവെന്നും ഹൈദരലി തങ്ങൾ പറഞ്ഞു. അതേസമയം രാജ്യസഭയിൽ ലീഗിനുണ്ടായിരുന്ന രണ്ട് സീറ്റ് ഒഴിവ് വരുന്ന മുറയ്ക്ക് നൽകാൻ കോൺഗ്രസിനോട് ആവശ്യപ്പെട്ടതായും ലീഗ് വ്യക്തമാക്കി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *