കള്ളവോട്ട് നടത്തിയെന്ന ആരോപണം പച്ചക്കള്ളം; ദൃശ്യങ്ങളിൽ കാണുന്നത് ഓപൺ വോട്ട്: സിപിഎം

Loading...

കാസർകോട്, കണ്ണൂർ മണ്ഡലങ്ങളിൽ കള്ളവോട്ട് നടത്തിയെന്ന കോൺഗ്രസിന്റെ ആരോപണം പച്ചക്കള്ളമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. കോൺഗ്രസ് കള്ളവോട്ടെന്ന പേരിൽ പുറത്തുവിട്ട ദൃശ്യങ്ങൾ ഓപൺ വോട്ടിന്റേതാണെന്നും അവ അടർത്തിയെടുത്തതാണെന്നും ജയരാജൻ പറഞ്ഞു.

ചെറുതാഴം പഞ്ചായത്തംഗം എം വി സലീന കള്ളവോട്ട് നടത്തിയെന്ന ആരോപണവും ജയരാജൻ തള്ളി. ചെറുതാഴം സ്‌കൂളിലെ 19ാം ബൂത്തിൽ സലീന സഹായിയായി പോയതാണ്. ബന്ധപ്പെട്ടവർ അനുവദിച്ച ശേഷമാണ് ഓപൺ വോട്ട് ചെയ്തത്. പരസഹായമില്ലാതെ വോട്ട് ചെയ്യാൻ കഴിയാത്തവരെ സഹായിച്ചതിനോട് ഈ കൊലച്ചതി ചെയ്തത് തെറ്റാണെന്നും ജയരാജൻ പറഞ്ഞു

ഒരാൾ തന്നെ രണ്ട് വോട്ടുകൾ ചെയ്യുന്ന ദൃശ്യമാണ് നേരത്തെ കോൺഗ്രസ് പുറത്തുവിട്ടത്. എന്നാലിത് ഓപൺ വോട്ടാണെന്ന് സിപിഎം പറയുന്നു. വിഷയത്തിൽ ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പ്രതികരിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *