കനത്ത സുരക്ഷയില്‍ കേരളം നാളെ പോളിംഗ് ബൂത്തിലേക്ക്; 831 പ്രശ്‌നബാധിത ബൂത്തുകള്‍, സുരക്ഷക്ക് സേനയും

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടമായ ഏപ്രിൽ 23ന് കേരളം പോളിംഗ് ബൂത്തിലേക്ക്. ഇന്ന് നിശബ്ദ പ്രചാരണത്തിന്റെ ദിവസമാണ്. പോളിംഗ് സാധനങ്ങളുടെ വിതരണവും ഇന്ന് നടക്കും. കനത്ത സുരക്ഷയിലാണ് കേരളത്തിൽ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്.

2 കോടി 61 ലക്ഷം പേർക്കാണ് സംസ്ഥാനത്ത് വോട്ടവകാശമുള്ളത്. 24,970 പോളിംഗ് ബൂത്തുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ഇതിൽ 831 എണ്ണം പ്രശ്‌നബാധിത ബൂത്തുകളാണ്. ഇതിൽ 359 എണ്ണം തീവ്ര പ്രശ്‌നബാധിത ബൂത്തുകളും 219 എണ്ണം മാവോയിസ്റ്റ് ഭീഷണിയുള്ള ബൂത്തുകളുമാണ്.

58,138 പോലീസുകാർക്കാണ് സുരക്ഷാ ചുമതല. സിഐഎസ്എഫ്, സി ആർ പി എഫ്, ബി എസ് എഫ് അടങ്ങുന്ന 55 കമ്പനി സേനയും സുരക്ഷാ ചുമതലക്ക് എത്തും. തമിഴ്‌നാട്ടിൽ നിന്ന് 2000 പോലീസുകാരും കർണാടകയിൽ നിന്ന് 1000 പോലീസുകാരും എത്തുന്നുണ്ട്


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *