പത്തനംതിട്ടയിൽ സുരേന്ദ്രൻ മൂന്നാം സ്ഥാനത്തേക്ക് വീണു; 20 മണ്ഡലങ്ങളിലും യുഡിഎഫ് മുന്നിൽ

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാർഥികൾ മുന്നിട്ട് നിൽക്കുന്നു. കാസർകോട് രാജ്‌മോഹൻ ഉണ്ണിത്താൻ പതിനാലായിരം വോട്ടുകൾക്ക് മുന്നിലാണ്. എൽ ഡി എഫിനെ ഞെട്ടിച്ച് പാലക്കാട് എം ബി രാജേഷ് ഇരുപതിനായിരം വോട്ടുകൾക്ക് പിന്നിലാണ്

പത്തനംതിട്ടയിൽ ഇഞ്ചോടിഞ്ച് മത്സരം നടക്കുകയാണ്. ഇവിടെ സുരേന്ദ്രനായിരുന്നു ആദ്യ ഘട്ടത്തിൽ ലീഡ് ചെയ്തിരുന്നത്. നിലവിൽ സുരേന്ദ്രൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ആന്റോ ആന്റണിയാണ് ഇവിടെ ലീഡ് ചെയ്യുന്നത്. വയനാട് രാഹുൽ ഗാന്ധിയുടെ ലീഡ് നില 35,000 വോട്ടുകൾക്ക് മുന്നിലെത്തി. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരൻ രണ്ടാം സ്ഥാനത്താണ്. ആലത്തൂരിൽ രമ്യ ഹരിദാസ് പതിനായിരം വോട്ടുകൾക്ക് മുന്നിലാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *