പൊതുതെരഞ്ഞെടുപ്പിൽ സിറ്റിംഗ് എംഎൽഎമാർ മത്സരിക്കേണ്ടെന്ന് കോൺഗ്രസ് തീരുമാനം

  • 17
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ സിറ്റിംഗ് എംഎൽഎമാർ ഇത്തവണ മത്സരിക്കേണ്ടെന്ന് തീരുമാനം. ഈ മാസം 18ന് തെരഞ്ഞെടുപ്പ് ചർച്ചകൾക്ക് കോൺഗ്രസ് തുടക്കമിടും. 25ന് മുമ്പ് സ്ഥാനാർഥി പട്ടിക നൽകണമെന്ന് രാഹുൽ ഗാന്ധി കെ പി സി സിക്ക് നിർദേശം നൽകിയിട്ടുണ്ട്.

മത്സരിക്കുന്ന കാര്യത്തിൽ ആർക്കൊക്കെ ഇളവ് നൽകുമെന്ന കാര്യം രാഹുൽ ഗാന്ധിയാണ് തീരുമാനിക്കുക. അതേസമയം സിറ്റിംഗ് എംപിമാർക്ക് സീറ്റുണ്ടാകുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. വിജയസാധ്യതയുള്ള സിറ്റിംഗ് എംപിമാർ മത്സരിക്കട്ടെയെന്ന നിലപാടിലാണ് കോൺഗ്രസ്

കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയ സ്ഥിതിക്ക് വടകരയിൽ പുതിയ ആളെ കണ്ടെത്തേണ്ടി വരും. വയനാട് മണ്ഡലത്തിൽ ഷാനവാസിന് പകരവും പുതിയ ആളെ കണ്ടെത്തണം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *