കേരളത്തിൽ നിന്ന് ഇതുവരെ ലോക്‌സഭയിൽ എത്തിയത് ഏഴ് വനിതകൾ; ഇതിൽ ആറും എൽ ഡി എഫുകാർ

  • 22
    Shares

രാജ്യം മറ്റൊരു പൊതുതെരഞ്ഞെടുപ്പിലേക്ക് പോകുകയാണ്. കഴിഞ്ഞ 16 ലോക്‌സഭകളിലേക്കുമായി കേരളത്തിൽ നിന്ന് ഇതുവരെ ലോക്‌സഭയിലേക്ക് എത്തിയത് വെറും ഏഴ് സ്ത്രീകൾ മാത്രമണ്. ഇതിൽ ആറ് പേരും എൽ ഡി എഫിൽ നിന്നാണ്. അതിൽ അഞ്ച് പേർ സിപിഎമ്മിൽ നിന്നും

1967ൽ അമ്പലപ്പുഴയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സുശീല ഗോപാലാണ് ആദ്യമായി ലോക്‌സഭയിലേക്കെത്തിയ മലയാളി വനിത. 1980ൽ ആലപ്പുഴയിൽ നിന്നും 1991ൽ ചിറയിൻകീഴിൽ നിന്നും മൂന്ന് തവണ സുശീല ഗോപാലൻ ലോക്‌സഭാംഗമായി

അഞ്ചാം ലോക്‌സഭയിൽ സിപിഐയുടെ ഭാർഗവി തങ്കപ്പൻ അടൂരിൽ നിന്ന് ലോക്‌സഭയിലേക്ക് എത്തി. സാവിത്രി ലക്ഷ്മൺ, എ കെ പ്രേമജം എന്നിവർ രണ്ട് തവണ വീതം ലോക്‌സഭയിൽ എത്തി. കെ കരുണാകരന്റെ നോമിനിയായാണ് സാവിത്രി ലക്ഷ്മൺ 89ലും 91ലും ലോക്‌സഭയിലേക്ക് എത്തുന്നത്. സിപിഎം നേതാവായ എ കെ പ്രേമജം പന്ത്രണ്ടാം ലോക്‌സഭയിലും പതിമൂന്നാം ലോക്‌സഭയിലും അംഗമായിരുന്നു

പതിനാലാം ലോക്‌സഭയിലേക്ക് കേരളത്തിൽ നിന്ന് രണ്ട് വനിതകളുണ്ടായി. രണ്ട് പേരും സിപിഎം നേതാക്കൾ. വടകരയിൽ നിന്ന് പി സതീദേവിയും മാവേലിക്കരയിൽ നിന്ന് സി എസ് സുജാതയും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പി കെ ശ്രീമതി ലോക്‌സഭയിലേക്ക് എത്തി. ഇത്തവണയും പി കെ ശ്രീമതി മത്സരരംഗത്തുണ്ട്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *