ജാസ്മിൻ ഷാ അടക്കം നാല് പ്രതികൾക്കെതിരെ വിദേശകാര്യ മന്ത്രാലയത്തിന്റെ ലൂക്ക് ഔട്ട് സർക്കുലർ

യുഎൻഎ സാമ്പത്തിക തിരിമറിക്കേസിൽ യുഎൻഎ പ്രസിഡന്റ് ജാസ്മിൻ ഷാ അടക്കം നാല് പേർക്കെതിരെ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ലൂക്ക് ഔട്ട് സർക്കുലർ. ക്രൈംബ്രാഞ്ചിന്റെ ആവശ്യപ്രകാരാണ് വിദേശകാര്യ മന്ത്രാലയം ലൂക്ക് ഔട്ട് സർക്കുലർ ഇറക്കിയത്.

രാജ്യത്തെ ഏത് വിമാനത്താവളത്തിലെത്തിയാലും പ്രതികളെ തടഞ്ഞുവെക്കാനും പിടികൂടാനും കസ്റ്റഡിയിലെടുക്കാനും സർക്കുലറിൽ നിർദേശമുണ്ട്. പ്രതികൾ ഇപ്പോൾ വിദേശത്താണെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ഇതാണ് സർക്കുലർ ഇറക്കാൻ കേന്ദ്രസർക്കാരിനെ സമീപിച്ചത്.

ജാസ്മിൻ ഷാ, സംസ്ഥാന പ്രസിഡന്റ് ജോബി ജോസഫ്, ജാസ്മിൻ ഷായുടെ ബിനാമി കൂടിയായ ഡ്രൈവർ നിതിൻ, ഓഫീസ് സ്റ്റാഫ് ജിത്തു എന്നിവർക്കെതിരെയാണ് ലൂക്ക് ഔട്ട് നോട്ടീസ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *