ബിനോയ് കോടിയേരിക്കെതിരെ ലൂക്ക് ഔട്ട് നോട്ടീസ്; മുൻകൂർ ജാമ്യാപേക്ഷയിൽ വിധി നാളെ
ലൈംഗിക പീഡനാരോപണം നേരിടുന്ന ബിനോയ് കോടിയേരിക്കെതിരെ മുംബൈ പോലീസ് ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ബിനോയ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ നാളെ വിധി പറയാനിരിക്കെയാണ് ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. മുംബൈ ദിൻഡോഷി കോടതിയാണ് ജാമ്യാപേക്ഷയിൽ വിധി പറയുന്നത്
യുവതിയുടെ പരാതിക്ക് പിന്നാലെ ബിനോയ് ഒളിവിൽ പോകുകയായിരുന്നു. മുംബൈ പോലീസ് കണ്ണൂരിലെത്തിയിരുന്നുവെങ്കിലും ബിനോയിയെ കണ്ടെത്താൻ സാധിച്ചില്ല. രാജ്യം വിടാതിരിക്കാനാണ് ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.