ലോറി സമരം: പാലക്കാട് ലോറി ജീവനക്കാരനെ സമരാനുകൂലികൾ കല്ലെറിഞ്ഞു കൊന്നു

Loading...
  • 40
    Shares

ചരക്കുലോറി സമരം നാലാം ദിവസത്തിലേക്ക് കടക്കവെ പാലക്കാട് സമരാനുകൂലികളുടെ കല്ലേറിൽ ലോറി ജീവനക്കാരൻ കൊല്ലപ്പെട്ടു. കഞ്ചിക്കോട് വെച്ചാണ് സമരാനുകൂലികൾ കല്ലെറിഞ്ഞത്. കോയമ്പത്തൂരിൽ നിന്ന് ചെങ്ങന്നൂരിലേക്ക് വരികയായിരുന്ന ലോറിക്ക് നേരെയാണ് കല്ലേറുണ്ടായത്. മേട്ടുപ്പാളയം സ്വദേശി മുബാറക് ബാഷയാണ് കൊല്ലപ്പെട്ടത്

ലോറിയുടെ ഡ്രൈവർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമരാനുകൂലികൾ തടഞ്ഞപ്പോൾ ലോറി നിർത്താത്തിരുന്നതാണ് പ്രകോപനത്തിന് കാരണം. ഇതോടെ കല്ലേറ് തുടങ്ങുകയായിരുന്നു.

സമരം ശക്തമാകുന്നതോടെ സംസ്ഥാനത്തേക്ക് എത്തുന്ന ചരക്കുലോറികളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. വിപണികളിൽ നിത്യോപയോഗ സാധനങ്ങൾക്ക് പോലും ക്ഷാമം നേരിട്ട് തുടങ്ങി. ഡീസൽ വില വർധനയും തേഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം വർധനവും പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് സമരം ആരംഭിച്ചത്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *