ലോറി സമരം: സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു

  • 9
    Shares

സംസ്ഥാനത്ത് പച്ചക്കറിയുടെ വില അനിയന്ത്രിതമായി കുതിച്ചുയരുന്നു. ലോറി സമരത്തെ തുടർന്ന് അയൽ സംസ്ഥാനങ്ങളിൽ നിന്ന് പച്ചക്കറി എത്തുന്നത് കുറവായതാണ് വില കുതിച്ചുയരാൻ കാരണം. വിപണിയിൽ കൃത്രിമായി വിലക്കയറ്റം ഉണ്ടാക്കാനുള്ള ശ്രമം നടക്കുന്നതായും വിവരമുണ്ട്.

സമരം തുടരുകയാണെങ്കിൽ വില ഇനിയുമുയരാനാണ് സാധ്യത. ഊട്ടി, മൈസൂർ എന്നിവിടങ്ങളിൽ നിന്ന് പച്ചക്കറി ലോറികൾ സംസ്ഥാനത്ത് എത്തിയിട്ടില്ല. പ്രധാനമായും സവോള, ഉള്ളി, മുളക്, കാരറ്റ്, കാബേജ് തുടങ്ങിയ പച്ചക്കറികൾക്കാണ് വില വർധിച്ചത്.

കേരളത്തിൽ പ്രധാനമായും കോഴിക്കോട് പാളയം മാർക്കറ്റ്, തിരുവനന്തപുരം ചാല കമ്പോളം, പാളയം മാർക്കറ്റ്, എറണാകുളം കലൂർ മാർക്കറ്റ് എന്നിവിടങ്ങളിലേക്കാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നും പച്ചക്കറികൾ എത്തുന്നതും മറ്റ് പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും. സമരം തുടർന്നാൽ ഗ്രാമ പ്രദേശങ്ങളിലും വില ഉയരുമെന്ന് വ്യാപാരികൾ പറയുന്നു.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *