പ്രതിഷേധങ്ങൾ ഫലം കണ്ടു, ലുട്ടാപ്പിയെ ഒഴിവാക്കാതെ ബാലരമ; ധർമവിജയമെന്ന് ട്രോളൻമാർ, പക്ഷേ ഫാൻസ് ഇപ്പോഴും കലിപ്പിലാണ്

  • 655
    Shares

ബാലരമയിൽ ലുട്ടാപ്പിക്ക് പകരക്കാരനായി ഡിങ്കിണി എന്ന പുതിയ കഥാപാത്രത്തെ കൊണ്ടുവരുമെന്ന വാർത്താ തീ പോലെയാണ് സോഷ്യൽ മീഡിയിയൽ പടർന്നത്. ഡിങ്കിണി ലുട്ടാപ്പിക്ക് പകരക്കാരി അല്ലെന്നും മറ്റൊരു കഥാപാത്രമാണെന്നും വിശദീകരണം വന്നിട്ടും ലുട്ടാപ്പി ഫാൻസ് അടങ്ങിയിരുന്നില്ല. തലങ്ങും വിലങ്ങും പ്രതിഷേധക്കുറിപ്പ് ഇറക്കി ഫാൻസുകാർ പൊങ്കാല നടത്തി.

വിഷയം ട്രോളൻമാരും ഏറ്റെടുത്തതോടെ ബാലരമ തന്നെ ലുട്ടാപ്പിയുടെ പുതിയ മീം പുറത്തിറക്കി. ലുട്ടാപ്പിക്ക് തന്നെയായിരിക്കും കഥയിൽ പ്രാധാന്യമെന്ന് തെളിയിക്കുന്നതാണ് മീമിൽ. അപ്പൂപ്പാ ഞാനുള്ളപ്പോ എന്തിനാ ഈ പച്ചത്തവളയെന്ന് ലുട്ടാപ്പി കുട്ടൂസനോട് ചോദിക്കുന്നതും, വഴക്കിടേണ്ട അവളും കൂടിക്കോട്ടെയെന്ന് കുട്ടൂസൻ മറുപടി പറയുന്നതുമാണ് മീമിൽ ഉള്ളത്. ഇതിന് താഴെ രസകരമായ കമന്റുകളാണ് വന്നു നിറയുന്നത്. ധർമ വിജയമെന്നാണ് പലരും ഇതിനെ വിശേഷിപ്പിച്ചത്.

എന്നാൽ യഥാർഥ ലുട്ടാപ്പി ഫാൻസിന്റെ ദേഷ്യത്തിന് യാതൊരു കുറവും വന്നിട്ടില്ല. സംഭവം മറ്റൊന്നുമല്ല, ലുട്ടാപ്പിയുടെ ട്രേഡ് മാർക്കായ കറുത്ത ജട്ടി മാറ്റി പച്ച നൈറ്റി ഇട്ടതാണ് ആരാധകരെ രോഷാകുലരാക്കുന്നത്. എത്രയും വേഗം പഴയ ലുട്ടാപ്പിയെ തിരികെ തരണമെന്ന ക്യാമ്പയിനും ഇവർ ആരംഭിച്ചിട്ടുണ്ട്‌Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *