എം പാനൽ ജീവനക്കാരെ പിരിച്ചുവിടാനുള്ള ബുദ്ധിമുട്ട് ഹൈക്കോടതിയെ അറിയിക്കുമെന്ന് ഗതാഗത മന്ത്രി

  • 7
    Shares

കെ എസ് ആർ ടി സിയിലെ എംപാനൽ ജീവനക്കാരെ പിരിച്ചുവിടണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്ന് ഗതാഗത മന്ത്രി. ബുദ്ധിമുട്ട് ഹൈക്കോടതിയെ അറിയിക്കുമെന്നും മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി

നിയമവിദഗ്ധരുമായി ആലോചിച്ച് ഹൈക്കോടതിയെ സമീപിക്കും. എംപാനൽ ജീവനക്കാർക്ക് പകരം പി എസ് സി വഴി പുതിയ ജീവനക്കാരെ നിയമിക്കുന്നത് കെ എസ് ആർ ടി സിക്ക് വലിയ ബാധ്യതയുണ്ടാക്കുമെന്നും മന്ത്രി പറയുന്നു

ഒരാഴ്ചക്കുള്ളിൽ ഉത്തരവ് നടപ്പാക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. പത്ത് വർഷത്തിൽ താഴെ ജോലി നോക്കുന്ന എല്ലാ എംപാനൽ ജീവനക്കാരെയും പിരിച്ചുവിടാനായിരുന്നു ഉത്തരവ്. ഉത്തരവ് പ്രകാരം ഏതാണ്ട് നാലായിരത്തോളം പേർക്ക് ജോലി നഷ്ടമാകും.


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *