അക്രമം അഴിച്ചുവിടുന്ന സംഘപരിവാറിനെ പറയുമ്പോൾ നിങ്ങൾക്കെന്തിനാണ് പൊള്ളുന്നത്; സഭയിൽ കോൺഗ്രസിന്റെ വായ അടപ്പിച്ച് എം സ്വരാജ്

  • 28
    Shares

ശബരിമലയിൽ സംഘപരിവാർ ക്രിമിനലുകൾ കാണിച്ച അക്രമസംഭവങ്ങളെ കുറിച്ച് സംസാരിക്കുന്നതിനിടെ ബഹളം വെച്ച് കോൺഗ്രസ് അംഗങ്ങൾ ഇതോടെ കൃത്യമായ മറുപടി നൽകി എം സ്വരാജ് കോൺഗ്രസ് അംഗങ്ങളുടെ വായ അടപ്പിക്കുകയും ചെയ്തു. ശബരിമലയിൽ ഭക്തർക്കെതിരെ അക്രമം അഴിച്ചുവിട്ട സംഘപരിവാർ നേതാക്കളെ കുറിച്ച് പറയുമ്പോൾ കോൺഗ്രസ് സുഹൃത്തുക്കൾക്ക് എന്തിനാണ് പൊള്ളുന്നത് എന്നായിരുന്നു സ്വരാജിന്റെ ചോദ്യം. ഇതോടെ പ്രതിപക്ഷം ബഹളം അവസാനിപ്പിക്കുകയും ചെയ്തു

കേരളത്തിൽ ഭരണ അട്ടിമറി സ്വപ്‌നം കണ്ടുകൊണ്ടുള്ള സമരാഭാസമാണ് ഇപ്പോൾ നടക്കുന്നത്. ശശികല വർഗീയ പ്രചാരണം നടത്തുന്നതിനെ കുറിച്ച് മന്ത്രി സൂചിപ്പിച്ചു. ആ ശശികല ജാമ്യം കിട്ടി ഇറങ്ങിവന്നപ്പോൾ യുഡിഎഫ് ഭരിക്കുന്ന ശബരിമല ഇടത്താവളം ഉദ്ഘാടനം ചെയ്യാൻ അവരെ കൊണ്ടുവന്ന സമീപനം നമ്മൾ കണ്ടതാണ്. ശബരിമലയിൽ കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്നവർ, ഒരു അമ്മുമ്മയുടെ തലയിൽ നാളികേരം എറിയുന്നത് കണ്ടു, അയ്യപ്പന്റെ സന്നിധിയിൽ മൂത്രമൊഴിക്കാൻ ആളെ ഏർപ്പാട് ചെയ്തുവെന്ന് പറഞ്ഞ ആളെ കണ്ടു. പതിനെട്ടാം പടിയിൽ കയറി പൃഷ്ഠ പ്രദർശനം നടത്തുന്നതും കണ്ടു..ഇങ്ങനെ സ്വരാജ് സംസാരിച്ച് തുടങ്ങുമ്പോഴായിരുന്നു പ്രതിപക്ഷം ബഹളം വെച്ചത്.

ഞാൻ പറയുന്നത് നിങ്ങളെ കുറിച്ചല്ല, സംഘപരിവാറിനെ കുറിച്ച് പറയുമ്പോൾ നിങ്ങൾക്ക് പൊള്ളണ്ട എന്ന് പറയുകയായിരുന്നു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *