ദേവസ്വം മന്ത്രിയെ അസഭ്യം വിളിച്ചുകൊണ്ടുള്ള എഫ്ബി പോസ്റ്റ്; മേൽശാന്തിക്ക് സസ്‌പെൻഷൻ

  • 9
    Shares

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ അസഭ്യം വിളിച്ചും അധിക്ഷേപിച്ചും ഫേസ്ബുക്കിൽ പോസ്റ്റിട്ട മേൽശാന്തിക്ക് സസ്‌പെൻഷൻ. കാസർകോട് മഡിയൻകുലോം ക്ഷേത്രത്തിലെ മേൽശാന്തി മാധവൻ നമ്പൂതിരിക്കാണ് സസ്‌പെൻഷൻ.

ശബരിമലയിൽ സംഘർഷമുണ്ടാക്കാനുള്ള യാത്രക്കിടെ അറസ്റ്റിലായ കെ സുരേന്ദ്രനെ ഓർത്തായിരുന്നു മേൽശാന്തിയുടെ രോഷം. ഇതുമായി ബന്ധപ്പെട്ട് മന്ത്രി നടത്തിയ പ്രസ്താവനകൾ ഇയാളെ ചൊടിപ്പിക്കുകയും ചെയ്തു. തുടർന്നാണ് മന്ത്രിയെ അസഭ്യം വിളിച്ച് നമ്പൂതിരി ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.

മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രമാണ് മഡിയൻകുലോം. മേൽശാന്തിക്കെതിരെ നടപടി സ്വീകരിച്ചതായി ക്ഷേത്രം ട്രസ്റ്റി വ്യക്തമാക്കി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *