മലപ്പുറത്ത് പതിനൊന്നുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകനെ അറസ്റ്റ് ചെയ്തു
മലപ്പുറം തിരൂരിൽ പതിനൊന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ച മദ്രസാ അധ്യാപകനെ അറസ്റ്റ് ചെയ്തു. ചൈൽഡ് ലൈൻ പ്രവർത്തകരുടെ പരാതിയിലാണ് അറസ്റ്റ്. പോത്തന്നൂർ സ്വദേശി അലിയാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ പോക്സോ പ്രകാരം കേസെടുത്തു.
തിരൂർ പുല്ലൂർ ബദറുൽ ഹുദാ സുന്നി മദ്രസാ അധ്യാപകനാണ് അലി. പതിനൊന്നുകാരനെ പലതവണയായി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. എതിർത്തപ്പോൾ മർദിക്കുകയും ചെയ്തു. സഹികെട്ട കുട്ടി അമ്മയോട് കാര്യം പറയുകയും ഇവർ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരമറിയിക്കുകയുമായിരുന്നു. പ്രതിയെ കോടതി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു