കോട്ടയത്ത് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച മദ്രസാ അധ്യാപകൻ അറസ്റ്റിൽ

കുട്ടികളെ അഞ്ച് മാസത്തിലേറെയായി ലൈംഗികമായി പീഡിപ്പിച്ച മദ്രസാ അധ്യാപകൻ അറസ്റ്റിൽ. വൈക്കം തലയോലപറമ്പ് പോലീസാണ് ആലുവ കടുങ്ങല്ലൂർ സ്വദേശി യൂസഫിനെ അറസ്റ്റ് ചെയ്തത്. ആക്രമണത്തിന് ഇരയായ കുട്ടികളിൽ ഒരു പെൺകുട്ടി വീട്ടിൽ വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തായത്.

മഹല്ല് കമ്മിറ്റിയിൽ വീട്ടുകാർ പരാതി നൽകിയതിനെ തുടർന്ന് ഇയാളെ പുറത്താക്കി. തുടർന്ന് മാതാപിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. ഒളിവിൽ പോയ യൂസഫിനെ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പിടികൂടിയത്. മദ്രസയിൽ പഠിപ്പിക്കുന്ന സമയത്തായിരുന്നു കുട്ടികളെ ഇയാൾ ലൈംഗികമായി പീഡിപ്പിച്ചിരുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *