പത്ത് വയസ്സിൽ താഴെയുള്ള 22 വിദ്യാർഥികളെ പീഡിപ്പിച്ച രണ്ട് മദ്രസാ അധ്യപകർ അറസ്റ്റിൽ

  • 62
    Shares

കണ്ണൂർ കണ്ണവത്ത് പത്ത് വയസ്സിൽ താഴെയുള്ള 22 വിദ്യാർഥികളെ പീഡിപ്പിച്ച രണ്ട് മദ്രസാ അധ്യാപകരെ പോലീസ് അറസ്റ്റ് ചെയ്തു. പതിമൂന്ന് പെൺകുട്ടികളെയും ഒമ്പത് ആൺകുട്ടികളെയുമാണ് ഇവർ പീഡിപ്പിച്ചത്.

കൊടുവള്ള കൊടുവൻമുഴിയിൽ കെ കെ അബ്ദുൾ റഹ്മാൻ മൗലവി, വയനാട് കെല്ലൂർ നാലാം മൈൽ സ്വദേശി ടി അബ്ദുനാസർ മൗലവി എന്നിവരാണ് അറസ്റ്റിലായത്. പോക്‌സോ നിയമപ്രകാരമാണ് അറസ്റ്റ്. അധ്യാപക പദവി ദുരുപയോഗം ചെയ്താണ് രണ്ട് പേരും കുട്ടികളെ പീഡിപ്പിച്ചത്.

കഴിഞ്ഞ രണ്ട് വർഷം മുമ്പാണ് പ്രതികൾ കണ്ണവം മദ്രസയിൽ എത്തിയത്. രണ്ട് വർഷത്തിനിടെയാണ് 22 കുട്ടികൾ പീഡനത്തിന് ഇരയായത്


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *