അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കരുതെന്ന് മഹാരാജാസ് പ്രിൻസിപ്പാലിന് ഭീഷണിക്കത്ത്

  • 22
    Shares

മഹാരാജാസ് കോളജിൽ എസ് ഡി പി ഐ-ക്യാമ്പസ് ഫ്രണ്ട് തീവ്രവാദി സംഘം കുത്തിക്കൊലപ്പെടുത്തിയ അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കരുതെന്ന് മഹാരാജാസ് കോളജ് പ്രിൻസിപ്പാലിന് ഭീഷണിക്കത്ത്. മലപ്പുറം മഞ്ചേരിയിൽ നിന്ന് പോസ്റ്റ് ചെയ്താണ് വന്ന കത്തുകൾ

അഭിമന്യുവിന്റെ കൊലപാതകത്തെ ന്യായീകരിച്ചും കുടുംബത്തെ സഹായിക്കാനുള്ള നീക്കത്തിൽ നിന്ന് പിൻമാറണമെന്നും ഭീഷണിപ്പെടുത്തുന്നതാണ് കത്തുകൾ. കഴിഞ്ഞാഴ്ച മുതലാണ് തപാൽ വഴി കത്തുകൽ പ്രിൻസിപ്പാലിന് ലഭിക്കുന്നത്. കത്തുകൾക്ക് പുറമെ ഇസ്ലാം മത മാസികകളും പ്രിൻസിപ്പാലിന് ലഭിക്കുന്നുണ്ട്.

അഭിമന്യു വധത്തെ ന്യായീകരിക്കുന്ന ലേഖനങ്ങൾ ഉൾപ്പെടുന്നതാണ് ഈ മാസികകൾ. കത്തുകളും മാസികകളും പോലീസിന് കൈമാറിയതായി പ്രിൻസിപ്പൽ പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *