പെൻഷൻ കാശ് വാങ്ങാൻ പോകുന്ന പല എംപിമാരെയും പോലെയല്ല; പി രാജീവിന് വോട്ട് ചെയ്യണമെന്ന് മേജർ രവി

  • 66
    Shares

എറണാകുളം ലോക്‌സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി രാജീവിന് വേണ്ടി വോട്ട് ചോദിച്ച് മേജർ രവി. പെൻഷൻ കാശ് വാങ്ങാനായി മാത്രം പാർലമെന്റിൽ പോകുന്ന പല എംപിമാരെയും പോലെയല്ല രാജീവ്. രാജ്യസ്‌നേഹി എന്ന നിലക്കാണ് താൻ രാജീവിന് വോട്ട് ചോദിക്കുന്നതെന്നും എൽഡിഎഫ് കൺവെൻഷനിൽ മേജർ രവി പറഞ്ഞു

രാജ്യസഭാ എംപിയായിരുന്ന കാലത്ത് രാജീവിന്റെ പ്രവർത്തനങ്ങൾ താൻ അടുത്ത് നിന്ന് വീക്ഷിച്ചിരുന്നു. കോൺഗ്രസിന്റെ കാലത്തായിരുന്നിട്ട് കൂടി കേരളത്തിന് എന്തൊക്കെ ചെയ്യാനാകുമെന്ന് കാണിച്ചുതന്നയാളാണ് രാജീവെന്നും മേജർ രവി പറഞ്ഞു

തന്നെ ഈ വേദിയിൽ കാണുമ്പോൾ പലരുടെയും നെറ്റി ചുളിയുന്നതായി കാണുന്നുണ്ടെന്നും മേജർ രവി പറഞ്ഞു. തന്റെ നിലപാടുകളെ ആരും തെറ്റിദ്ധരിക്കേണ്ട. ജനങ്ങളുടെ പക്ഷത്ത് നിൽക്കുന്നയാളാണ് താനെന്നും മേജർ രവി പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *