ഞങ്ങളുടെ ക്ഷേത്രത്തിലെ തന്ത്രി ജോലി ചെയ്യുന്നവർ ഞങ്ങളുടെ അവകാശം തീരുമാനിക്കേണ്ട: രാഹുൽ ഈശ്വറിനോട് മലയരയ സഭ

  • 33
    Shares

മലയരയർക്ക് മകരവിളക്ക് തെളിയിക്കാനുള്ള അവകാശം തിരികെ നൽകണമെന്നും അതിൽകൂടുതൽ അവകാശം അവർക്കില്ലെന്ന് വ്യംഗമായും പറഞ്ഞ രാഹുൽ ഈശ്വറിന് കൃത്യമായ മറുപടിയുമായി മലയരയ മഹാസഭാ നേതാവ് പി കെ സജീവ്. തങ്ങളുടെ പൂർവികരുടെ ആരാധനാലയത്തിൽ രാഹുൽ ഈശ്വറിന് എന്താണ് കാര്യമെന്ന് സജീവ് ചോദിച്ചു

തങ്ങളുടെ ക്ഷേത്രത്തിലെ തന്ത്രി ജോലി ചെയ്യുന്നവർ ഞങ്ങളുടെ അവകാശങ്ങൾ തീരുമാനിച്ച് തരണ്ട. ഇത്രകാലം ഞങ്ങളെ തെറ്റിദ്ധരിപ്പിച്ചത് നിങ്ങളാണ്. ഞങ്ങളുടെ ക്ഷേത്രത്തിലെ തന്ത്രി ജോലി ചെയ്യുന്നവർ ഞങ്ങളുടെ അവകാശങ്ങൾ എന്തെന്ന് തീരുമാനിക്കേണ്ട എന്ന് സജീവ് ഫേസ്ബുക്കിൽ കുറിച്ചു

പോസ്റ്റിന്റെ പൂർണരൂപം

രാഹുൽ ഈശ്വരന്റെ പ്രസ്താവന കണ്ടു. മകരവിളക്ക് ഇനി മുതൽ മല അരയർക്കു നൽകണമെന്നും മറ്റവകാശങ്ങൾ പറഞ്ഞ് മല അരയരെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും. എനിക്കു പറയാനുള്ളത് ഇത്രകാലം ഞങ്ങളെ തെറ്റിദ്ധരിപ്പിച്ചത് നിങ്ങളാണ്.ഞങ്ങടെ പൂർവികരുടെ ആരാധനാലയത്തിൽ നിങ്ങൾക്കെന്തു കാര്യം.ഞങ്ങളുടെ ക്ഷേത്രത്തിലെ തന്ത്രി ജോലി ചെയ്യുന്നവർ ഞങ്ങളുടെ അവകാശങ്ങൾ എന്തെന്നു തീരുമാനിക്കണ്ട. മകരവിളക്കും പിടിച്ച് അകലെ നിൽക്കേണ്ടവരല്ല മലഅരയരടക്കമുള്ള ദ്രാവിഡ ജനത
. അവർ നിർമ്മിച്ച ക്ഷേത്രത്തിൽ ഏതൊക്കെ ആരാധന ചെയ്യണമെന്ന് അവർ തീരുമാനിക്കും.വിവരമുള്ളവരെല്ലാം അംഗീകരിച്ചതാണിത്. നിങ്ങളായിട്ട് ആരെയും തെറ്റിദ്ധരിപ്പിക്കാൻ നോക്കണ്ട…. പ്ലീസ്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *