പരശുരാമനും താഴമൺ മഠവും ബിസി കാലഘട്ടവും; തന്ത്രി കുടുംബത്തിന്റെ വാദത്തെ പരിഹസിച്ച് മലയരയ സഭ
ശബരിമലയിലെ താന്ത്രികാവകാശം പരശുരാമൻ നേരിട്ട് നൽകിയതാണെന്ന താഴമൺകുടുംബത്തിന്റെ അവകാശവാദത്തെ പരിഹസിച്ച് മലയരയ സഭ നേതാവ് പി കെ സജീവ്. ശബരിമല അമ്പലം നിലവിൽ വന്നത് ബിസിയിൽ ആണെന്നും പൂജ ചെയ്യാൻ പരശുരാമനാണ് താഴമൺ കുടുംബത്തിന് അനുവാദം നൽകിയതെന്നുമാണ് പറയുന്നതെങ്കിൽ പന്തളം എന്തു ചെയ്യുമെന്ന് സജീവ് ചോദിച്ചു.
പന്തളം കുടുംബം വന്നത് ബിസിയിൽ അല്ലല്ലോ, ഇനി തിരുവാഭരണം എങ്ങനെ അയ്യപ്പന് ചാർത്തും. കാലഗണനയുമായി ശരിയാകുന്നില്ല. അട്ടർ കൺഫ്യൂഷൻ. ഇനിയുമങ്ങോട്ടു പോയാൽ താഴമൺ കുടുംബമൊക്കെ മല അരയ കുടുംബമാണെ്ന് പ്രഖ്യാപിച്ചാലോ എന്നും സജീവ് പരിഹസിക്കുന്നു
തേനഭിഷേകവും, പഞ്ചലങ്കാര പൂജയുo, വിളിച്ചു ചൊല്ലി പ്രാർത്ഥനയും അവർ ഏറ്റെടുത്തേക്കു മോ: മലയിലെ മകരവിളക്കുതെളിക്കലും, ശബരിയും നീലിയും ചക്കിയും, എല്ലാം ആ കുടുംബത്തിൽ നിന്നാണെന്ന് സർട്ടിഫിക്കറ്റുമായി എത്താൻ
സാധ്യതയുള്ളതാണ്. ഒന്നും തള്ളിക്കളയാനാകില്ല മലഅരയന്മാർ തന്ത്രി കുടുംബവും തന്ത്രി കുടുംബം മല അരയൻമാരുമാണെന്ന് ആ സർട്ടിഫിക്കറ്റിൽ എഴുതിയിട്ടുണ്ടാകമോ, എല്ലാം സാമ്പത്തികം ശരണം എന്നും ഫേസ്ബുക്കിൽ സജീവ് കുറിച്ചു