മലബാർ സിമന്റ്‌സ് മുൻ സെക്രട്ടറി ശശീന്ദ്രന്റെ ഭാര്യയും മരിച്ചു; ദുരൂഹത ആരോപിച്ച് കുടുംബം

  • 8
    Shares

മലബാർ സിമന്റ്‌സ് കമ്പനിയുടെ സെക്രട്ടറിയായിരുന്ന ശശീന്ദ്രന്റെ ഭാര്യ ടീന മരിച്ചു. കോയമ്പത്തൂരിലെ കോവൈ മെഡിക്കൽ സെന്ററിൽ വെച്ചായിരുന്നു മരണം. ടീനയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം

ടീനക്ക് നിരന്തരം ഭീഷണികൾ ഉണ്ടായിരുന്നതായും മരണത്തിന് കാരണമായേക്കാവുന്ന ഗുരതര രോഗങ്ങൾ ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കൾ പറയുന്നു. അന്വേഷണം വേണമെന്ന് ആക്ഷൻ സമിതിയും ആവശ്യപ്പെട്ടിട്ടുണ്ട്. ശശീന്ദ്രന്റെയും മക്കളുടെയും മരണം ആത്മഹത്യയാണോ, കൊലപാതകമാണോയെന്ന് തെളിയിക്കാനായിരുന്നില്ല. കേസ് കോടതി സിബിഐക്ക് കൈമാറിയിരുന്നു

2011 ജനുവരി 24നാണ് ശശീന്ദ്രനും രണ്ട് മക്കളും മരിച്ച നിലയിൽ കാണപ്പെട്ടത്. സ്ഥാപനത്തിലെ അഴിമതിക്ക് കൂട്ടുനിൽക്കാതിരുന്നതാണ് ശശീന്ദ്രന്റെയും മക്കളുടെയും മരണത്തിന് കാരണമെന്ന് ആരോപണമുയർന്നിരുന്നു. കേസിലെ മുഖ്യ സാക്ഷിയായിരുന്നു ടീന. ഇതിനാൽ തന്നെ ടീനയുടെ മരണം സംബന്ധിച്ച് ദുരൂഹത വർധിക്കുകയാണ്

രണ്ട് ദിവസം മുമ്പാണ് പനി ബാധിച്ചതിനെ തുടർന്ന് ടീനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് ഉച്ചയോടെ മരിക്കുകയായിരുന്നു. രണ്ട് വൃക്കകൾ തകരാറിലാകുകയും മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നുവെന്നും ആശുപത്രി അധികൃതർ പറയുന്നു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *