മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറന്നു; ഡാം തുറക്കുന്നത് നാല് വർഷത്തിന് ശേഷം

  • 53
    Shares

നാല് വർഷത്തിന് ഇടവേളക്ക് ശേഷമാണ് ഷട്ടറുകൾ തുറന്നത്. ഡാമിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണ് ഷട്ടറുകൾ തുറക്കാൻ തീരുമാനിച്ചത്. ഇന്ന് രാവിലെ 11.40ഓടെയാണ് ആദ്യ ഷട്ടർ തുറന്നത്. പിന്നീട് മിനിറ്റുകളുടെ ഇടവേളയിൽ നാല് ഷട്ടറുകളും തുറക്കുകയായിരുന്നു

നാല് ഷട്ടറുകളുടെയും മൂന്ന് സെന്റിമീറ്റർ വെച്ചാണ് അണക്കെട്ട് തുറന്നത്. ശക്തമായ സുരക്ഷയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ അധികൃതർ മാറ്റി പാർപ്പിച്ചിട്ടുണ്ട്. കൽപ്പാത്തി പുഴയിലൂടെ ഭാരതപ്പുഴയിലേക്കാണ് നീരൊഴുക്കുണ്ടാകുക. പുഴകളുടെ തീരങ്ങളിൽ താമസിക്കുന്നവർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്

പുഴയിൽ ഇറങ്ങാനോ സെൽഫി എടുക്കാനോ പാടില്ലെന്നാണ് ജില്ലാ ഭരണകൂടം നൽകിയിരിക്കുന്ന നിർദേശം. ദുരന്തനിവാരണ സേനയും അഗ്നിസുരക്ഷാ സേനയുമടക്കം വിവിധ രക്ഷാപ്രവർത്തന മേഖലകളിലുള്ളവർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്

നിരവധി ആളുകളാണ് ഡാമിന്റെ സമീപത്ത് തടിച്ചു കൂടിയിരിക്കുന്നത്. ഡാമിന് സമീപത്തുള്ള തൂക്കുപാലത്തിലേക്ക് അടക്കം സന്ദർശകർക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *