മലമ്പുഴ ഡാമിൽ റെഡ് അലർട്ട് പ്രഖ്യപിച്ചു; കക്കി ഡാമിൽ ഓറഞ്ച് അലർട്ട്

Loading...
  • 153
    Shares

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മലമ്പുഴ ഡാമിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ജലവിഭവ വകുപ്പിന് കീഴിലുള്ള മലമ്പുഴ ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. നാളെ രാവിലെ പത്ത് മണിക്ക് ശേഷം ഇവിടെ നിന്ന് വെള്ളം തുറന്നുവിടുമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു

115.06 അടിയാണ് മലമ്പുഴയുടെ സംഭരണശേഷി. നിലവിൽ ജലനിരപ്പ് 114.77 അടി ആയ സാഹചര്യത്തിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ഡാം തുറന്നാൽ സമീപത്തുള്ള ആണ്ടിമടം കോളനിവാസികളെയാണ് ബാധിക്കുക. ഇവരെ മാറ്റിത്താമസിപ്പിക്കാൻ തീരുമാനമായിട്ടുണ്ട്

പത്തനംതിട്ട കക്കി ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 981.46 അടിയാണ് ഡാമിന്റെ സംഭരണശേഷി. നിലവിൽ 980 അടിയാണ് ജലനിരപ്പ്. ഇതോടെയാണ് രണ്ടാം ഘട്ട ജാഗ്രതാ നിർദേശമായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *