മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തും; ഭാരതപ്പുഴ, കൽപ്പാത്തി പുഴകളിൽ ജലനിരപ്പുയരും
മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ വീണ്ടുമുയർത്തുന്നു. ഒമ്പത് സെന്റീമീറ്റർ കൂടിയാണ് ഷട്ടറുകൾ ഉയർത്തുന്നത്. വൃഷ്ടി പ്രദേശത്ത് മഴ കൂടിയതാണ് ഷട്ടറുകൾ കൂടുതൽ ഉയർത്താൻ തീരുമാനമായത്
ഷട്ടറുകൾ ഉയർത്തുന്നതോടെ ഭാരതപ്പുഴയിലും കൽപ്പാത്തി പുഴയിലും ജലനിരപ്പ് ഉയരും. തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്