പെൺവേഷം കെട്ടി വിവാഹ ചടങ്ങിനെത്തിയ യുവാവിന് മർദനം; മാനസിക പ്രശ്‌നമുണ്ടെന്ന് ബന്ധുക്കൾ

മലപ്പുറത്ത് വിവാഹ ചടങ്ങിൽ സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവിന് നാട്ടുകാരുടെ മർദനം. മലപ്പുറം എടത്തനാട്ടുകര സ്വദേശി ഷഫീഖിനാണ് മർദനമേറ്റത്. എന്നാൽ ഒരു സംഘമാളുകൾ തന്നെ നിർബന്ധിപ്പിച്ച് പെൺവേഷം കെട്ടിച്ച് വിടുകയായിരുന്നുവെന്ന് യുവാവ് പറയുന്നു. യുവാവിന് മാനസിക പ്രശ്‌നങ്ങളുള്ളതായി ബന്ധുക്കളും പറഞ്ഞതോടെ പോലീസും ആശയക്കുഴപ്പത്തിലായി

മാനസിക പ്രശ്‌നമുള്ള ഷഫീഖ് ഭാര്യയുമായി വേർപിരിഞ്ഞ് താമസിക്കുകയാണെന്ന് ബന്ധുക്കൾ പറയുന്നു. ഭാര്യയുടെ വസ്ത്രങ്ങൾ ഉപേക്ഷിക്കാൻ കൊണ്ടുപോയ ഷഫീഖിനെ ചിലർ സ്ത്രീ വേഷം ധരിപ്പിച്ച് വിവാഹ സ്ഥലത്തേക്ക് കയറ്റി വിടുകയായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിക്കുന്നു

മർദനത്തിൽ പരുക്കേറ്റ യുവാവ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പെരിന്തൽമണ്ണയിലെ ഓഡിറ്റോറിയത്തിൽ നടന്ന കല്യാണിത്തിനിടെയാണ് ഷെഫീഷ് സ്ത്രീവേഷം ധരിച്ച് എത്തിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *