മലപ്പുറം എടരിക്കോട് തുണിക്കടക്ക് തീപിടിച്ചു; തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു
മലപ്പുറം എടരിക്കോട് തുണിക്കടക്ക് തീപിടിത്തം. തിരൂർ റോഡിൽ പ്രവർത്തിക്കുന്ന ഹംസാസ് ടെക്സ്റ്റൈൽസിനാണ് തീപിടിച്ചത്. കടയുടെ മൂന്നാം നിലയിൽ നിന്നാണ് തീ പടർന്നത്. ഇത് പിന്നീട് മറ്റ് നിലകളിലേക്കും വ്യാപിച്ചു. തൊട്ടടുത്ത കെട്ടിടങ്ങളിലേക്കും തീ പടരുന്ന സാഹചര്യമുണ്ടായി. നാല് യൂനിറ്റ് ഫയർ ഫോഴ്സ് യൂനിറ്റുകളെത്തി തീ അണയ്ക്കാനുള്ള ശ്രമം നടത്തുകയാണ്