ശാപമെന്ന് കുടുംബം: മുത്തശ്ശി പട്ടിണിക്കിട്ട് ദ്രോഹിച്ച മൂന്ന് വയസ്സുകാരിയെ കുടുംബം ഉപേക്ഷിച്ചു

  • 17
    Shares

മലപ്പുറം കാളികാവിൽ മുത്തിശ്ശി പട്ടിണിക്കിടുകയും ക്രൂരമായി മർദിക്കുകയും ചെയ്ത കുട്ടിയെ വേണ്ടെന്ന് കുടുംബം. കുട്ടിയെ ചൈൽഡ് ലൈന് വിട്ടുനൽകാൻ കുടുംബം സന്നദ്ധത അറിയിച്ചു. സാമ്പത്തിക പരാധീനത കാരണമാണ് കുട്ടിയെ ഏറ്റെടുക്കാത്തതെന്നും ചൈൽഡ് ലൈനിനെ അറിയിച്ചു. എന്നാൽ ബാക്കി മൂന്ന് കുട്ടികളെയും മാതാവിനെയും ഏറ്റെടുക്കാമെന്നും കുടുംബം അറിയിച്ചു

മൂന്ന് വയസ്സുകാരിയായ കുട്ടി കുടുംബത്തിന് ശാപമാണെന്നാണ് ഇവർ വിശ്വസിക്കുന്നത്. കുട്ടി വീട്ടിൽ താമസിച്ചാൽ കുടുംബം നശിക്കുമെന്ന് ഒരു വ്യാജസിദ്ധൻ കുടുംബത്തെ വിശ്വസിപ്പിച്ചതായാണ് വാർത്തകൾ. തുടർന്നാണ് കുട്ടിയെ ഇരുട്ടുമുറിിൽ അടച്ചിട്ടതും ഭക്ഷണം നൽകാതെ ക്രൂരമായി മർദിച്ചതയും.

നാല് കുട്ടികളെയും മാതാവിനെയും ചൈൽഡ് ലൈൻ കഴിഞ്ഞ ദിവസമാണ് അഭയകേന്ദ്രത്തിൽ എത്തിച്ചത്. കുട്ടികളുടെ മുത്തശ്ശിയാണ് ഇവർക്ക് ഭക്ഷണം നിഷേധിച്ചിരുന്നത്. കുട്ടികളെ സ്‌കൂളിലോ അങ്കണവാടിയിലോ വിട്ടിരുന്നില്ല. പട്ടിണി കിടന്ന് മൂന്ന് വയസ്സുകാരിയുടെ ആരോഗ്യനില തീർത്തും ഗുരുതരമായിരുന്നു. ശരീരത്തിൽ എല്ലുകൾ പൊന്തിയ നിലയിലും



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *