ഒമ്പത് വയസ്സുകാരനെ കൊന്നത് പിതാവിന്റെ സ്വർണം കൈക്കലാക്കാൻ; പിതൃസഹോദരന്റെ കൂടുതൽ വെളിപ്പെടുത്തലുകൾ

Loading...
  • 25
    Shares

മലപ്പുറം: മേലാറ്റൂരിൽ ഒമ്പതുവയസ്സുകാരനെ പുഴയിൽ എറിഞ്ഞു കൊന്ന സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി പ്രതിയും മരിച്ച ഷഹിന്റെ പിതൃസഹോദരനുമായ മങ്കരത്തൊടി മുഹമ്മദ്. ഷഹിന്റെ പിതാവിൽ നിന്നും സ്വർണം കൈക്കലാക്കുന്നതിനായിരുന്നു കൊലപാതകമെന്ന് മുഹമ്മദ് മൊഴി നൽകി. കുട്ടിയെ പുഴയിൽ എറിഞ്ഞു മരണം ഉറപ്പാക്കിയതിന് ശേഷമാണ് താൻ സ്ഥലത്ത് നിന്ന് മടങ്ങിയതെന്നും മുഹമ്മദ് പറഞ്ഞു.

കുട്ടിയെ ബൈക്കിൽ കയറ്റാനെന്ന ഭാവത്തിൽ എടുത്തുയർത്തിയ ശേഷം പുഴയിലേക്ക് എറിയുകയായിരുന്നു. ആനക്കയം പാലത്തിൽ നിന്നാണ് പുഴയിലേക്ക് കുട്ടിയെ വലിച്ചെറിഞ്ഞത്. ആനക്കയം കടലുണ്ടി പുഴയിൽ വീണ കുട്ടിക്കായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. എടയാറ്റൂർ മങ്കരത്തൊടി അബ്ദുൽസലാം, ഹസീന ദമ്പതികളുടെ മകനാണ് മരിച്ച ഷഹിൻ.

ഈ മാസം പതിമൂന്നിന് സ്‌കൂളിന് സമീപത്ത് വെച്ച് ഷഹിനെ മുഹമ്മദ് ബൈക്കിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. അബ്ദുൽസലാമിന്റെ കൈവശം മൂന്ന് കിലോയോളം സ്വർണമുണ്ടെന്ന ധാരണയായിരുന്നു മുഹമ്മദിന്. കുട്ടിയെ തടങ്കലിൽ പാർപ്പിച്ച് സ്വർണം കൈക്കലാക്കുകയായിരുന്നു ഉദ്ദേശ്യം. എന്നാൽ സമൂഹ മാധ്യമങ്ങളിലൂടെ കുട്ടിയെ കാണാനില്ലെന്ന വാർത്ത പ്രചരിച്ചത് ഇയാളെ അസ്വസ്ഥനാക്കി.

പോലീസ് പിടിക്കുമെന്ന് ഉറപ്പായതോടെയാണ് കുട്ടിയെ കൊല്ലാൻ തീരുമാനിച്ചത്. തുടർന്നാണ് ആനക്കയത്തേക്ക് കുട്ടിയുമായി പോയതും പുഴയിൽ എറിഞ്ഞു കൊന്നതും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *