പുഞ്ചക്കൊല്ലി വനത്തിൽ 250ലേറെ പേർ ഒറ്റപ്പെട്ട നിലയിൽ; കയറുകെട്ടി ഭക്ഷണമെത്തിക്കാൻ ശ്രമം

മലപ്പുറം വഴിക്കടവിലെ പുഞ്ചക്കൊല്ലി വനത്തിൽ 250ലേറെ ആളുകൾ ഒറ്റപ്പെട്ട നിലയിൽ. പുഞ്ചക്കൊല്ലി, അളയ്ക്കൽ കോളനികളിലായുള്ള കാട്ടുനായ്ക്ക വിഭാഗത്തിൽപ്പെട്ട ആദിവാസികളാണ് ഒറ്റപ്പെട്ടു കിടക്കുന്നത്. രക്ഷാപ്രവർത്തകർ സ്ഥലത്ത് ത്തെിയെങ്കിലും ക്യാമ്പിലേക്ക് മാറാൻ ഇവർ തയ്യാറാകുന്നില്ല

കോളനിയിലേക്കുള്ള പാലം ഒലിച്ചുപോയ നിലയിലാണ്. പുഞ്ചക്കൊല്ലിയെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന പാലമാണിത്. മഴ ശക്തമാകുന്നതിന് മുമ്പും ഉദ്യോഗസ്ഥർ ഇവിടെത്തി ഇവരോട് മാറാൻ നിർദേശിച്ചിരുന്നുവെങ്കിലും തയ്യാറായിരുന്നില്ല

ഭക്ഷണ സാധനങ്ങൾ കയറുകെട്ടി കോളനിയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കൂടുതൽ വെള്ളം കയറിയാൽ ഇവരെ നിർബന്ധപൂർവം വനത്തിൽ നിന്ന് മാറ്റേണ്ടതായി വരും



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *