മലപ്പുറത്ത് യുപി സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ അധ്യാപകൻ അബ്ദുൽ മസൂദ് കീഴടങ്ങി
മലപ്പുറം തേഞ്ഞിപ്പാലത്ത് യുപി സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിയായ അധ്യാപകൻ കീഴടങ്ങി. ഒളിവിലായിരുന്ന അധ്യാപകൻ പി ടി അബ്ദുൽ മസൂദാണ് മഞ്ചേരി കോടതിയിൽ കീഴടങ്ങിയത്. ഇയാളെ സ്കൂൾ മാനേജ്മെന്റ് ഇന്ന് സസ്പെൻഡ് ചെയ്തിരുന്നു
സ്കൂളിലെ അറബിക് അധ്യാപകനാണ് ഇയാൾ. ശനിയാഴ്ചയാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം പോലീസ് അറിയുന്നത്. സ്വാകര്യ ലാബിലെ ഡോക്ടർ പോലീസിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് കുട്ടിയുടെ രക്ഷിതാക്കളെ വിളിച്ച് മൊഴിയെടുക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു
അഞ്ചാം ക്ലാസ് വിദ്യാർഥിനിയെയാണ് അബ്ദുൽ മസൂദ് പീഡിപ്പിച്ചത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടിയുടെ കുടുംബത്തെ കേസിൽ നിന്ന് പിന്തിരിപ്പിക്കാൻ അബ്ദുൽ മസൂദിന് വേണ്ടി പലരും രംഗത്തിറങ്ങിയിരുന്നു.