സവാദിന്റെ കൊലപാതകം ആസൂത്രിതം; മരണമുറപ്പിക്കാൻ ഭാര്യ കഴുത്തുമുറിച്ചു

  • 17
    Shares

താനൂരിൽ മത്സ്യത്തൊഴിലാളി സവാദിന്റെ കൊലപാതകം നടന്നത് ആസൂത്രിതമെന്ന് പോലീസ്. ഭാര്യയും ഭാര്യയുടെ കാമുകനും ചേർന്നാണ് സവാദിനെ കൊന്നത്. തലക്കടിച്ച് വീഴ്ത്തിയ ശേഷം കഴുത്തു മുറിക്കുകയായിരുന്നു. ഭാര്യ സൗജത്താണ് മരണം ഉറപ്പിക്കാനായി സവാദിന്റെ കഴുത്ത് മുറിച്ചതെന്ന് പോലീസ് വ്യക്തമാക്കി

തെയ്യാല ഓമച്ചപ്പുഴ റോഡിൽ മണലിപ്പുഴയിൽ വാടക വീട്ടിൽ താമസിക്കുന്ന സവാദ് വ്യാഴാഴ്ച പുലർച്ചെയാണ് കൊല്ലപ്പെട്ടത്. മകൾക്കൊപ്പം ഉറങ്ങിക്കിടന്ന സവാദിനെ തലക്കടിച്ചും കഴുത്തിലും നെഞ്ചിലും കത്തി കൊണ്ട് കുത്തിയുമാണ് കൊന്നത്.

സംഭവത്തിൽ സൗജത്തിനെയും കാമുകൻ ബഷീറിന്റെ സുഹൃത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിദേശത്തായിരുന്ന ബഷീർ കൊലപാതകം നടത്താനായി മാത്രമാണ് നാട്ടിലെത്തിയതെന്ന് പോലീസ് പറയുന്നു. ഒരുമിച്ച് ജീവിക്കുന്നതിനായാണ് സൗജത്തും ബഷീറും ചേർന്ന് സവാദിനെ കൊലപ്പെടുത്തിയത്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *