മലപ്പുറത്ത് വ്യത്യസ്ത അപകടങ്ങളിൽ മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു

  • 10
    Shares

മലപ്പുറത്ത് രണ്ട് അപകടങ്ങളിലായി മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു. ഇതിൽ രണ്ട് പേർ സഹോദരിമാരാണ്. ആനക്കയത്ത് കടലുണ്ടിപ്പുഴയിൽ കുളിക്കുന്നതിനടെ ഫാത്തിമ ഫിദ(14), ഫാത്തിമ നിദ(12) എന്നിവർ മുങ്ങിമരിച്ചു. ഏറാന്തൊടി അബൂബക്കറിന്റെ മക്കളാണ് ഇരുവരും. മാതാവിനൊപ്പം കുളിക്കാനെത്തിയതായിരുന്നു. നിദയാണ് അപകടത്തിൽപ്പെട്ടത്. സഹോദരിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഫിദയും അപകടത്തിൽപ്പെടുകയായിരുന്നു

വളാഞ്ചേരി വെങ്ങാട് ക്വാറിയിൽ കുളിക്കുന്നതിനിടെ നാലാം ക്ലാസ് വിദ്യാർഥി ഫയാസ് മുങ്ങിമരിച്ചു. ആലപ്പുഴ സ്വദേശിയായ ഫയാസ് അവധിക്കാലം ആഘോഷിക്കാനാണ് വളാഞ്ചേരിയിൽ എത്തിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *