മലപ്പുറത്ത് പത്താംക്ലാസ് വിദ്യാർഥിനി മിന്നലേറ്റ് മരിച്ചു; രണ്ട് കുട്ടികൾക്ക് പരുക്ക്

  • 14
    Shares

മലപ്പുറം കൊട്ടൂക്കരയിൽ പത്താം ക്ലാസ് വിദ്യാർഥിനി മിന്നലേറ്റ് മരിച്ചു. നെടിയിരുപ്പ് കൈതക്കോട് പി ആലിക്കുട്ടിയുടെ മകൾ ഫാത്തിമ ഫർസാന(15)യാണ് മരിച്ചത്. ഷഹന ജബിൻ, റിൻഷിന എന്നീ കുട്ടികൾക്ക് പരുക്കേറ്റു. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം

പാലക്കാപറമ്പിൽ വെച്ചാണ് മൂന്ന് പേർക്കും മിന്നലേറ്റത്. സ്‌കൂൾ വിട്ട് വീട്ടിലേക്ക് പോകുകയായിരുന്നു കുട്ടികൾ. മിന്നലേറ്റയുടനെ നാട്ടുകാർ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫാത്തിമ ഫർസാനയെ രക്ഷിക്കാനായില്ല. ഷഹനയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *