പ്രണയാഭ്യാർഥന നിരസിച്ചു; തിരൂരിൽ 15കാരിയെ യുവാവ് കുത്തിപ്പരുക്കേൽപ്പിച്ചു
മലപ്പുറം തിരൂരിൽ പതിനഞ്ചുകാരിയെ യുവാവ് കുത്തിപ്പരുക്കേൽപ്പിച്ചു. പ്രണയാഭ്യർഥന നിരസിച്ചതിന്റെ വൈരാഗ്യത്തിലാണ് ആക്രമണം.
ഇതര സംസ്ഥാന തൊഴിലാളിയുടെ മകളായ പതിനഞ്ചുകാരിക്ക് നേരെയാണ് ആക്രമണം നടന്നത്. കുട്ടിയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി ബംഗാൾ സ്വദേശി സാദത്ത് ഹുസൈനെ പോലീസ് പിടികൂടി.