കനത്ത മഴ: മലപ്പുറം വണ്ടൂരിൽ ആളുകൾ നോക്കി നിൽക്കെ റോഡ് ഒലിച്ചുപോയി
മലപ്പുറം വണ്ടൂർ നാട്ടുകാർ നോക്കി നിൽക്കെ റോഡ് ഒലിച്ചുപോയി. റോഡിന്റെ നടക്കു കൂടി വെള്ളം കുത്തിയൊലിച്ചതോടെയാണ് റോഡ് പകുതിക്ക് വെച്ച് തകർന്നത്. ഇതോടെ രണ്ട് ഭാഗത്തുനിന്നുള്ളവരും ഒറ്റപ്പെട്ടു.
ശക്തിയായുള്ള വെള്ളത്തിന്റെ ഒഴുക്ക് വന്നതോടെ റോഡ് നടുവെ തകർന്നുവീഴുകയായിരുന്നു. സംസ്ഥാന പാത കൂടിയാണിത്. നിലമ്പൂരിലേക്കും മഞ്ചേരിയിലേക്കും കോഴിക്കോടേക്കുമുള്ള യാത്രക്കായി ഉപയോഗിക്കുന്ന റോഡാണിത്. മഴക്കെടുതിയിൽ അകപ്പെട്ടവരെയും പരുക്കേറ്റവരെയും ആശുപത്രികളിലേക്ക് എത്തിക്കാൻ പോലുമാകാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്