ജലനിരപ്പുയർന്നു; മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകളും ഉയർത്തി
കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതിനാൽ മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകളും തുറന്നു. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പ് കൂടി കണക്കിലെടുത്താണ് ഡാമിന്റെ ഷട്ടറുകൾ തുറന്നത്.
ഒരടി വീതമാണ് ഷട്ടറുകൾ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്. കൽപ്പാത്തി, ഭാരതപ്പുഴ, തീരങ്ങളിൽ താമസിക്കുന്നവരോട് ജാഗ്രത പാലിക്കാൻ ജില്ലാ ഭരണകൂടം മുന്നറിയി്പപ് നൽകി.
സംസ്ഥാനത്തെ മിക്ക ഡാമുകളും പരമാവധി സംഭരണശേഷിയോട് അടുക്കുകയാണ്. മുൻകരുതൽ നടപടിയുടെ ഭാഗമായി കെ എസ് ഇ ബിയുടെ നിയന്ത്രണത്തിലുള്ള ഡാമുകളുടെ സമീപം കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.