മലയാള സർവകലാശാല ഭൂമി ഏറ്റെടുക്കൽ: അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി

മലയാള സർവകലാശാല ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച ക്രമക്കേടിൽ അടിയന്തര പ്രമേയത്തിന് അനുമതി തേടി പ്രതിപക്ഷം. അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി. വിഷയം അടിയന്തര പ്രമേയമായി അനുവദിക്കാനാകില്ലെന്നും ആദ്യ സബ്മിഷനായി പരിഗണിക്കാമെന്നുമുള്ള സ്പീക്കറുടെ നിലപാടിൽ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോക്ക്.

ഉത്തരവ് ഇറങ്ങിയത് ഈ മാസം മൂന്നിനാണെന്നും റിയൽ എസ്‌റ്റേറ്റ് മാഫിയക്ക് സ്ഥലമെടുപ്പിൽ പങ്കുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചു. വിഷയം അടിയന്തര പ്രാധാന്യമില്ലെന്ന സ്പീക്കറുടെ പ്രസ്താവന പിൻവലിക്കണെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിന്റെ അവകാശമാണ് സ്പീക്കർ നിഷേധിച്ചതെന്നും ചെന്നിത്തല പറഞ്ഞു. എന്നാൽ നിലപാടിൽ മാറ്റം വരുത്താൻ തയ്യാറാകാതെ വന്നതോടെ പ്രതിപക്ഷം ഇറങ്ങിപ്പോകുകയായിരുന്നു,



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *