ഐഎസിൽ ചേർന്ന കാസർകോട് സ്വദേശി റാഷിദ് അബ്ദുള്ള അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടു

കാസർകോട് നിന്ന് ഐ എസിൽ ചേർന്ന റാഷിദ് അബ്ദുള്ള അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. യു എസ് വ്യോമാക്രമണത്തിലാണ് റാഷിദ് കൊല്ലപ്പെട്ടതെന്ന് ഐഎസ് ടെലഗ്രാം സന്ദേശത്തിലൂടെ പറയുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു

റാഷിദിനെ കൂടാതെ നാല് ഇന്ത്യക്കാർ കൂടി കൊല്ലപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. മൂന്ന് ഇന്ത്യൻ സഹോദരൻമാരും രണ്ട് ഇന്ത്യൻ സഹോദരിമാരും നാല് കുട്ടികളും കൊല്ലപ്പെട്ടു എന്നായിരുന്നു സന്ദേശം.

കേരളത്തിൽ നിന്ന് ഐ എസിൽ ചേർന്നവരുടെ വിവരങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നത് റാഷിദ് ആയിരുന്നു. ഐഎസിൽ ചേരാൻ പോയ 21 മലയാളികളുടെ നേതാവ് റാഷിദ് ആയിരുന്നു. ഇയാളുടെ ഭാര്യ ആയിഷ(സോണിയ)യും സംഘത്തിലുണ്ടായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *